തിരുവനന്തപുരം > “കേരളത്തെ കലാപഭൂമിയാക്കരുത്’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ജനുവരി നാലിന് വര്ഗ്ഗീയതയ്ക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. തലശ്ശേരിയില് മുസ്ലീം ആരാധനാലയം സംരക്ഷിക്കുന്നതിനിടയില് ആര്.എസ്.എസ്സുകാര് കൊലപ്പെടുത്തിയ യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വദിനത്തിലാണ് ഇത്തരമൊരു പരിപാടി പാര്ടി സംഘടിപ്പിക്കുന്നത്.
സമാധാനന്തരീക്ഷം നിലനില്ക്കുന്ന കേരളീയ സമൂഹത്തില് സംഘര്ഷം സൃഷ്ടിക്കാനും അതുവഴി നാടിനെ വര്ഗ്ഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനുമാണ് ആര്എസ്എസും എസ്ഡിപിഐയും പരിശ്രമിക്കുന്നത്. സമീപകാലത്ത് വര്ഗ്ഗീയ പ്രചാരവേല കേരളത്തില് വലിയതോതില് നടക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ദയനീയമായി പരാജയപ്പെട്ട ബിജെപി വര്ഗ്ഗീയ ധ്രുവീകരണത്തിലൂടെ തിരിച്ചുവരാനാകുമോ എന്നാണ് ശ്രമിക്കുന്നത്. ഇതിന് സഹായകരമായ നിലപാടാണ് എസ്ഡിപിഐയും സ്വീകരിക്കുന്നത്. ഇത്തരം സംഭവങ്ങളെ ഊതിവീര്പ്പിക്കാനും സര്ക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ഇടപെടലുകളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്ത്തുന്നതിനുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്മകള് സംഘടിപ്പിക്കുന്നത്.
ലോക്കലടിസ്ഥാനത്തില് 2273 കേന്ദ്രങ്ങളിലാണ് ബഹുജന കൂട്ടായ്മകള് സംഘടിപ്പിക്കേണ്ടത്. നാടിന്റെ മതനിരപേക്ഷതയും സമാധാനവും ഐക്യവും സംരക്ഷിക്കാന് മുഴുവന് ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും, ജനുവരി 4 ന് വൈകുന്നേരം 5 മുതല് 7 വരെ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മകള് വിജയിപ്പിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യര്ത്ഥിച്ചു.