കോഴിക്കോട് > മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും വിമർശിച്ചാൽ സിപിഐ എം ഇല്ലാതാകുമെന്ന ഭീഷണിയുമായി ‘മാധ്യമം’. വർഗീയ–-തീവ്രവാദ ബന്ധത്തെ സിപിഐ എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വിമർശിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ഇതിനുപിന്നിൽ. ‘സിപിഐ എമ്മും മുസ്ലിം രാഷ്ട്രീയ കർതൃത്വങ്ങളും’ എന്ന തലക്കെട്ടിലെ വ്യാഴാഴ്ചത്തെ മുഖപ്രസംഗത്തിലാണ് സിപിഐ എമ്മിനെ ഇല്ലാതാക്കുമെന്ന് ‘മാധ്യമ’ത്തിലൂടെ ജമാഅത്തെ ഇസ്ലാമി ഭീഷണിപ്പെടുത്തുന്നത്.
ജമാഅത്തെ–-ലീഗ് കൂട്ടിനെതിരായ വിമർശം മുസ്ലിം സമൂഹത്തോടുള്ള എതിർപ്പായാണ് വളച്ചൊടിച്ചിട്ടുള്ളത്. ജമാഅത്തടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ തീവ്രവാദികളെന്നും വർഗീയമെന്നും വിളിക്കുന്ന രീതി തുടർന്നാൽ ഒന്നു രണ്ടു തെരഞ്ഞെടുപ്പിനപ്പുറം പാർടി ഉണ്ടായേക്കില്ലെന്നാണ് ഭീഷണി.
കെ റെയിൽ, വഖഫ് ബോർഡ് വിഷയങ്ങളിലെല്ലാമുള്ള ജമാഅത്തെ ഇടപെടലിനെ വർഗീയമെന്ന് വിലയിരുത്തിയതിലുള്ള രോഷത്തിൽ സിപിഐ എമ്മിനെ മുസ്ലിംവിരുദ്ധ സംഘമെന്നും ആക്ഷേപിക്കുന്നു.