ശ്രീനഗർ
ജമ്മു കശ്മീരിൽ പൊലീസ് ബസിനു നേരെയുണ്ടായ ആക്രമണത്തിൽ പങ്കുള്ള ആറ് ജയ്ഷെ മുഹമ്മദ് ഭീകരരെ രണ്ടു ഏറ്റുമുട്ടലിലായി സൈന്യം വധിച്ചു. ഒരു സൈനികന് വീരമൃത്യു. ഭീകരരിൽ രണ്ടുപേർ പാകിസ്ഥാൻ സ്വദേശികള്‍.
അനന്തനാഗിലും കുൽഗാമിലുമായാണ് ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗിൽ നൗഗാം ഷഹബാദ് പ്രദേശത്തും കുൽഗാമിൽ മിർഹാമയിലും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെതുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. അനന്തനാഗിൽവച്ച് രണ്ടു സൈനികർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു.അഞ്ചുദിവസത്തിനിടെ 11 ഭീകരരെ വധിച്ചതായി ലഫ്. ജനറൽ ഡി പി പാണ്ഡെ പറഞ്ഞു.
ഈ മാസം അഞ്ച് പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 24 ഭീകരരെ വധിച്ചു. 13ന് സെവാൻ പ്രദേശത്ത് പൊലീസ് ബസിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.