Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കെ റെയിൽ പദ്ധതി; പ്രവാസി കുടുംബങ്ങളുടെ പിന്തുണ തേടി സമീക്ഷ യു.കെ

by News Desk
December 30, 2021
in PRAVASI
0
കെ-റെയിൽ-പദ്ധതി;-പ്രവാസി-കുടുംബങ്ങളുടെ-പിന്തുണ-തേടി-സമീക്ഷ-യു.കെ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്ന കെ റെയിൽ എന്ന അതിവേഗ റെയിൽവേ പദ്ധതിക്ക് ലോക പ്രവാസി കുടുംബങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സമീക്ഷ യു.കെ. കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും പദ്ധതിയെ കുറിച്ച് കുപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ അനാവശ്യ ഭീതിപടർത്താൻ ശ്രമിക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങളും ഇവർക്കൊപ്പം ചേർന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന നുണ പ്രചാരണങ്ങൾ ജനം തള്ളിക്കളയണം എന്നും സമീക്ഷ അഭ്യർത്ഥിച്ചു.

നവകേരള സൃഷ്ടിക്കായാണ് എല്ഡിഎഫ് സര്ക്കാര് പ്രവര്ത്തിക്കുന്നത്. കേരളം ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുകയും, പോരായ്മകള് പരിഹരിച്ച് മുന്നോട്ടുപോകുകയുമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പശ്ചാത്തല സൗകര്യവികസന രംഗത്ത് ഇനിയും മുന്നോട്ടുപോയെങ്കില് മാത്രമേ കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് കഴിയുകയുള്ളൂ. നിലനില്ക്കുന്ന ലോക വ്യവസ്ഥയുടെ യാഥാര്ത്ഥ്യങ്ങളില് നിന്നുകൊണ്ടും സംസ്ഥാന സര്ക്കാരിന്റെ പരിമിതിക്കകത്ത് നിന്നുകൊണ്ടും ഇത് പരിഹരിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്നത്.

കള്ള പ്രചാരണത്തിലൂടെ നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വികസന വിരോധികളെ ജനം തിരിച്ചറിയണം.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള് ദേശീയ പാതകളിലെയും റെയില്വേട്രാക്കുകളിലെയും ഗതാഗതം 30 ശതമാനം മുതല് 40 ശതമാനം വരെ കേരളത്തില് മന്ദഗതിയിലാണ്. എറണാകുളം – തിരുവനന്തപുരം യാത്രയ്ക്ക് 6 മണിക്കൂര് വരെ എടുക്കുന്നു. അതിവേഗ പാത വന്നുകഴിഞ്ഞാല് ഒന്നര മണിക്കൂറിനുള്ളില് ഇവിടെ എത്തിച്ചേരാനാവും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ജോലി ചെയ്ത് മടങ്ങാന് പറ്റുന്ന സാഹചര്യം ഇത് സൃഷ്ടിക്കും. കേരളത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് ചികിത്സയ്ക്കും മറ്റാവശ്യങ്ങള്ക്കുമായി യാത്ര ചെയ്യുന്നവര്ക്ക് ഒരു ദിവസം കൊണ്ട് ഉദ്ദിഷ്ടകാര്യം ചെയ്ത് മടങ്ങാനാവും. ഇതുവഴി പ്രതിദിന മനുഷ്യസമയ ലാഭം ഏറെയാണ്.

ഇവ മറ്റു തരത്തില് പ്രയോജനപ്പെടുത്താനാവും. അത് നാടിന്റെ വികസനത്തിന് സഹായകവുമാണ്. ഇതിന് നല്കേണ്ടിവരുന്ന ചാര്ജ്ജാവട്ടെ സാധാരണക്കാരന് താങ്ങാന്പറ്റുന്നതുമാണ്. ഇത്തരത്തിൽ ജനജീവിതത്തിനു ഉതകുന്ന ഒരു പദ്ധതിക്ക് പിന്തുണനൽകേണ്ടത് നാടിന്റെ വികസനങ്ങൾക്ക് എക്കാലവും എല്ലാ പിന്തുണയും നൽകിയിട്ടുള്ള പ്രവാസി സമൂഹത്തിന്റെ കടമയാണ് . ലോകത്തിൽ അങ്ങോളം ഇങ്ങോളമുള്ള മറ്റു പ്രവാസി സംഘടനകളും പദ്ധതിയെ പിന്തുണച്ചു മുന്നോട്ടു വരണം എന്നും സമീക്ഷ യുകെ അഭ്യർത്ഥിച്ചു. ഓരോ പ്രവാസി കുടുംബങ്ങളും കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ നടപ്പാക്കുന്നതിനു വേണ്ടി, കേരളത്തിലെ പിണറായി സർക്കാറുമായി സഹകരിക്കണമെന്നും സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.

Previous Post

ഹീറോ മോട്ടോകോര്‍പ്പ്, ബൈക്ക് ബസാര്‍ ഫിനാന്‍സ് കൂട്ടുകെട്ടിന് മികച്ച വളര്‍ച്ച

Next Post

കുവൈറ്റ്‌ പൽപക്‌ ഭാരവാഹികൾ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കുവൈറ്റ്‌-പൽപക്‌-ഭാരവാഹികൾ

കുവൈറ്റ്‌ പൽപക്‌ ഭാരവാഹികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.