ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. “സാധാരണഗതിയിൽ സ്കൂൾ തുറന്നത് ആരോഗ്യവകുപ്പുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ തീരുമാനിച്ചത്. കൊവിഡ്, ഒമിക്രോൺ വിലയിരുത്തലിന് സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു സമിതിയുണ്ട്. ആ സമിതി സംസ്ഥാനത്തൊട്ടാകെയുള്ള സാഹചര്യം വിലയിരുത്തിക്കൊണ്ടാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇപ്പോൾ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. അങ്ങനെ ഒരു അവസ്ഥ വന്ന് കഴിഞ്ഞാൽ സർക്കാർ അതുസംബന്ധിച്ച് ആലോചിക്കും.” മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Also Read :
കൊവിഡ് കാലത്തിന് മുന്നേ നടത്തിയിരുന്നത് പോലെ ക്ലാസുകളും പരീക്ഷയും നടത്തുക എന്ന തീരുമാനമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരുടെയും സഹായത്തോടെ മുന്നോട്ട് പോകാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
നേരത്തെ ക്രിസ്മസ് അവധി കഴിഞ്ഞു തുറക്കുമ്പോൾ പൂർണസമയ ക്ലാസുകൾ തുടങ്ങാൻ സർക്കാരിന് ആലോചനയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഒമിക്രോൺ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷം മതിയെന്നാണ് നിലവിലെ തീരുമാനം.
Also read :
കിറ്റെക്സിൽ പരിശോധന നടത്തിയ ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറും. തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.