തിരൂർ
വർഗീയ –-മത–- തീവ്രവാദ പ്രതിലോമശക്തികൾക്കെതിരെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ കൂടുതൽ ഉയരത്തിൽ പാറിക്കാനുള്ള തീരുമാനത്തോടെ സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപ്തി. ന്യൂനപക്ഷങ്ങളെ കൂടുതലായി പാർടിയിലേക്ക് അടുപ്പിക്കുന്നതുൾപ്പെടെയുള്ള 21 ഇന കർമപദ്ധതി ആവിഷ്കരിക്കും.
സംസ്ഥാന കമ്മിറ്റിയംഗങ്ങളും 31 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 204 പേർ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിൽ 27 സ്ത്രീകൾ. 16 പേർ 40 വയസിൽ താഴെ. 20 വയസിനുതാഴെ ഒരാൾ. 40നും 70നുമിടയിൽ 168 പേരും 70ന് മുകളിൽ ഒമ്പതുപേരും. 26 ജനപ്രതിനിധികളും പങ്കെടുത്തു.
ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ 16 ഏരിയകളെ പ്രതിനിധീകരിച്ച് 37 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ എന്നിവർ മറുപടി പറഞ്ഞു. പിബിഅംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണൻ, മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബി ജോൺ, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മലപ്പുറത്ത് 38 അംഗ ജില്ലാ കമ്മിറ്റി
സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എട്ടു പുതുമുഖങ്ങളും നാലു വനിതകളുമുണ്ട്. പി കെ മുബഷീർ, കെ ശ്യാംപ്രസാദ്, ഇ കെ ആയിഷ, ഇ സിന്ധു, എം പി അലവി, കെ മജ്നു, ടി രവീന്ദ്രൻ, ടി സത്യൻ- എന്നിവരാണ് പുതിയ അംഗങ്ങൾ.
മറ്റ് ജില്ലാ കമ്മിറ്റി അംഗങ്ങൾ: വേലായുധൻ വള്ളിക്കുന്ന്, വി എം ഷൗക്കത്ത്, വി പി സക്കറിയ, ഇ ജയൻ, വി പി അനിൽ, ജോർജ് കെ ആന്റണി, എം എം നാരായണൻ, കൂട്ടായി ബഷീർ, പി ജ്യോതിഭാസ്, കെ രാമദാസ്, പി രാധാകൃഷ്ണൻ, വി രമേശൻ, കെ പി സുമതി, കെ പി അനിൽ, എ ശിവദാസൻ, പി ഹംസക്കുട്ടി, പി കെ അബ്ദുള്ള നവാസ്, ഇ പത്മാക്ഷൻ, എൻ കണ്ണൻ, കെ ഭാസ്കരൻ, എൻ പ്രമോദ് ദാസ്, കെ പി ശങ്കരൻ, പി കെ ഖലീമുദ്ദീൻ, ബി മുഹമ്മദ് റസാഖ്, വി പി സോമസുന്ദരൻ, വി ടി സോഫിയ, വി പി സാനു, സി ദിവാകരൻ, വി ശശികുമാർ.