കൊൽക്കത്ത
കോവിഡ് വ്യാപനത്തെ തുടർന്ന് ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നടക്കേണ്ട മത്സരങ്ങൾ റദ്ദാക്കി. ഏഴു ടീമുകളിലായി 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. 26ന് ആരംഭിച്ച ലീഗിൽ ആറു മത്സരംമാത്രമാണ് നടന്നത്. 13 ക്ലബ്ബുകളാണ് ടൂർണമെന്റിൽ.
കൊൽക്കത്തയിൽ മൂന്ന് ഹോട്ടലുകളിലായാണ് താമസം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടീമുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതാണ് ലീഗ് അനിശ്ചിതത്വത്തിലാക്കിയത്.
മുഴുവൻ കളിക്കാരെയും പരിശീലകരെയും രോഗപരിശോധനയ്ക്ക് വിധേയരാക്കി. ഇതിന്റെ ഫലമനുസരിച്ചാകും ജനുവരി നാലിനും അഞ്ചിനുമായി നടക്കേണ്ട അടുത്ത റൗണ്ട് കളികളുടെ ഭാവി.