വാഴ്സോ
ലോക റാപിഡ് ചെസിൽ ഉസ്ബെകിന്റെ പതിനേഴുകാരൻ ഗ്രാൻഡ്മാസ്റ്റർ നോദിർബെക് അബ്ദുസത്തറോവ് ജേതാവായി. ഒമ്പതര പോയിന്റോടെയാണ് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത്. മാഗ്നസ് കാൾസൻ, ഇയാൻ നിപോംനിഷി, ഫാബിയോ കരുവാന എന്നീ പ്രമുഖരെ പിന്തള്ളിയാണ് നേട്ടം.
ഇന്ത്യയുടെ ഡി ഗുകേഷ് ഒമ്പത് പോയിന്റ് നേടി ഒമ്പതാമതായി. മലയാളി താരങ്ങളായ നിഹാൽ സരിൻ, എസ് എൽ നാരായൺ എന്നിവർക്ക് ഏഴ് പോയിന്റ് ലഭിച്ചു. വനിതകളിൽ റഷ്യക്കാരി അലക്സാൻഡ്ര കോസ്റ്റിന്യൂക് കിരീടം നേടി. ഒമ്പത് പോയിന്റ് നേടി. നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ കൊണേരു ഹമ്പി ആറാംസ്ഥാനത്താണ്. ലോക ബ്ലിറ്റ്സ് മത്സരങ്ങൾ ഇന്ന് തുടങ്ങും.