പാലക്കാട്
വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അമ്മ സിബിഐ ഡിവൈഎസ്പിക്ക് പരാതി നൽകി. മരണം ആത്മഹത്യയെന്ന കണ്ടെത്തലടങ്ങിയ കുറ്റപത്രം സിബിഐ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു.
അന്വേഷക സംഘത്തലവൻ എന്ന നിലയിൽ ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നും ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചെന്നും രക്ഷിതാക്കളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നുമാണ് പരാതി. ഡിവൈഎസ്പി വീട്ടിലെത്തിയപ്പോൾ കുട്ടികളുടെത് കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായി അന്വേഷിക്കുമെന്നാണ് അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ചു. തന്നെയും ഭർത്താവിനെയും വീണ്ടും കേൾക്കണമെന്നും അവർ പരാതിയിൽ ആവശ്യപ്പെട്ടു.