ന്യൂഡൽഹി
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വെബ്സൈറ്റിൽ ഡിസംബർ 31നുശേഷവും അംഗങ്ങൾക്ക് നോമിനിയുടെ വിവരം ചേർക്കാം. നിലവിൽ സമയപരിധിയില്ല. എ ന്നാൽ, വൈകാതെ ഇതു പൂർത്തിയാക്കണമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ആനുകൂല്യങ്ങൾ ഓൺലൈനിൽ ലഭിക്കാൻ ഇ–-നോമിനേഷൻ ഉപകരിക്കും. വെബ്സൈറ്റിൽ തകരാർ തുടരുന്നതിനാൽ ഇ–-നോമിനേഷനുള്ള സമയപരിധി നീട്ടണമെന്ന് ഇപിഎഫ്ഒ ബോർഡ് അംഗവും സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ എ കെ പത്മനാഭൻ കമീഷണറോട് ആവശ്യപ്പെട്ടിരുന്നു. സൈറ്റിൽ കയറാൻ കഴിയുന്നില്ല. ഇ–-നോമിനേഷൻ 31നകം നടത്തണമെന്നും നിഷ്കർഷിക്കുന്നു. അംഗങ്ങൾ ഇതുകാരണം ആശങ്കയിലാണെന്ന് അദ്ദേഹം ക ത്തിൽ ചൂണ്ടിക്കാട്ടി. സൈ റ്റിൽ അറ്റകുറ്റപ്പണി നടക്കുന്നത് പരിഗണിക്കാതെ ഇ–-നോമിനേഷന് അധികൃതർ സമയപരിധി പ്രഖ്യാപിച്ചതാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് ജീവനക്കാർ പറഞ്ഞു.