Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

വിമാനത്താവളങ്ങളിലെ കോവിഡ്‌ പരിശോധന: ചോദ്യങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മറുപടി പറയണം‐ പ്രവാസി സംഘം

by News Desk
December 29, 2021
in PRAVASI
0
വിമാനത്താവളങ്ങളിലെ-കോവിഡ്‌-പരിശോധന:-ചോദ്യങ്ങൾക്ക്‌-കേന്ദ്ര-സർക്കാർ-മറുപടി-പറയണം‐-പ്രവാസി-സംഘം
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > പ്രവാസികളെ കൊള്ളയടിക്കുന്ന ആർടിപിസിആർ പരിശോധനയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി പറയാൻ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്വകാര്യ കമ്പനിയാണ്.

ഗൾഫിലെ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരിക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസറ്റീവ് ഫലം ലഭിക്കുകയും യാത്ര മുടങ്ങുകയും ചെയ്തു. പിന്നീട് അദ്ദേഹം ടാക്സി പിടിച്ച് നെടുമ്പാശേരിയിലെത്തി വീണ്ടും പണമടച്ച് നടത്തിയ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുകയും യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തു. 2490 രൂപയാണ് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കായി സ്വകാര്യ കമ്പനി ഈടാക്കുന്നത്. പ്രവാസികൾക്കിടയിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

വർഷങ്ങളായി സാമൂഹ്യ സേവനം നടത്തുന്ന പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവർത്തകന് ഇത്തരമൊരു അനുഭവം വിമാനത്താവളത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു. എന്തു കൊണ്ടാണ് ഇങ്ങിനെ ഒരു സ്വകാര്യ കമ്പനിക്ക് തന്നിഷ്ടം പോലെ കൊള്ളയടിക്കുവാൻ അവസരമുണ്ടാകുന്നത്. അശാസ്ത്രീയമായ പരിശോധനയാണോ സ്വകാര്യ ഏജൻസി നടത്തുന്നത്. ഈ ചോദ്യങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഉത്തരം നൽകേണ്ടത്. ലാഭക്കൊതിയന്മാരായ ഒരു കൂട്ടമാളുകൾക്ക് ടെസ്റ്റ് നടത്തുവാനുള്ള അവകാശം പതിച്ചു നൽകിയത് കേന്ദ്ര സർക്കാരാണ്. പ്രശ്നങ്ങൾക്കെല്ലാം കാരണം ഇതാണ്.

സംസ്ഥാന സർക്കാർ വിമാനത്താവളങ്ങളിലെ പരിശോധനകൾ സൗജന്യ നിരക്കിൽ നടത്തുന്നതിന് പ്രവാസി സഹകരണ സംഘത്തെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഇത് വ്യക്തമാക്കിയതുമാണ്. എന്നാൽ സുരക്ഷാ കാരണം പറഞ്ഞ് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിച്ചില്ല. പിന്നീട് സ്വകാര്യ ഏജൻസികളെ അവർ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രവാസി ദ്രോഹ നിലപാട് തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ മലയാളികളുടെ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Previous Post

കെ മുരളീധരൻ അന്ധവിശ്വാസങ്ങളുടെ കൂടാരം; പെരുമാറ്റം ഫ്യൂഡൽ മാടമ്പിയെ പോലെ: മന്ത്രി വി ശിവൻകുട്ടി

Next Post

മുരളീധരന്റെ വിമര്‍ശം അശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തില്‍; മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മുരളീധരന്റെ-വിമര്‍ശം-അശാസ്ത്രീയ-യുക്തിയുടെ-അടിസ്ഥാനത്തില്‍;-മറുപടിയുമായി-മന്ത്രി-ശിവന്‍കുട്ടി

മുരളീധരന്റെ വിമര്‍ശം അശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തില്‍; മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.