Also Read:
ബ്രാഞ്ച് തലം മുതലുള്ള പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ മുൻ എംഎൽഎ ആത്മാര്‍ഥത കാണിച്ചില്ലെന്നും പ്രചാരണത്തിൽ നിന്നു വിട്ടു നിന്നെന്നുമാണ് ആരോപണം. കൂടാതെ വോട്ടു ഭിന്നിപ്പിക്കാൻ ശ്രമിച്ചതായും രണ്ടംഗ കമ്മീഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് രാജേന്ദ്രനെ സിപിഎമ്മിൽ നിന്നു പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോടു ശുപാര്‍ശ ചെയ്തെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
Also Read:
അടിമാലി, മറയൂര്‍, മൂന്നാര്‍ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവര്‍ എസ് രാജേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. എ രാജയെ തെരഞ്ഞെടുത്തതിനു പിന്നാലെ എസ് രാജേന്ദ്രൻ ഇദ്ദേഹത്തെ പരാജയപ്പെടുത്താനായി പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാണ് ആരോപണം. സ്വകാര്യ യോഗങ്ങള്‍ ചേര്‍ന്ന എസ് രാജേന്ദ്രൻ എ രാജയെ തോൽപ്പിക്കാൻ ചിലരോട് ആവശ്യപ്പെട്ടെന്നാണ് ആരോപണം. തുടര്‍ന്ന് ആരോപണങ്ങള്‍ അന്വേഷിക്കാൻ പാര്‍ട്ടി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുന്നു.