ആലപ്പുഴ > ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി സൂചന. കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ടയാളും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. പിടിയിലായവരില്‍ രണ്ട് പേര് ആലപ്പുഴ സ്വദേശികളാണെന്നും അറിയുന്നു.
എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസുകാര്‍ കൊന്നതിന്റെ പ്രതികാരമായാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്. ഷാന്‍ ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടതിനു പിന്നാലെ ഞായറാഴ്ച രാവിലെയാണ് എസ്ഡിപിഐ സംഘം രഞ്ജിത്തിന്റെ വീട്ടിലെത്തി കൊല നടത്തിയത്. ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി കെ എല്‍ സജിമോനാണ് രഞ്ജിത് കൊലക്കേസ് അന്വേഷണച്ചുമതല. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയാണ് ഷാന്‍ വധം അന്വേഷിക്കുന്നത്.