കോഴിക്കോട് > സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ഉയർന്ന വധഭീഷണി ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾ വഹാബ് പറഞ്ഞു.
ദുഷ്ടവും പ്രാകൃതവുമായ മനസ്സുകൾക്കേ ജിഫ്രി തങ്ങളെപ്പോലുള്ള അഭിവന്ദ്യനായ പണ്ഡിതനെതിരെ ഭീഷണി മുഴക്കാനാവൂ. ഇത്തരം നീച ശക്തികൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം.
ജിഫ്രി തങ്ങൾക്ക് ചെമ്പരിക്ക ഖാദിയുടെ അനുഭവം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ ചെറുതായി കാണരുതെന്നും സുരക്ഷ ഉറപ്പാക്കാൻ മതിയായ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു.