Also Read :
പാർട്ടി പദവികളിൽ ഇരിക്കുന്നവരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് എതിരായിരുന്നു പ്രതിനിധികളുടെ വിമർശനമുണ്ടായിരിക്കുന്നത്. ഭൗതികവാദം പറയുന്ന ആളുകൾ ശബരിമലയിൽ പോയി കുമ്പിട്ട് നിൽക്കുന്നത് ശരിയല്ലെന്നായിരുന്നു വിമർശനം.
പ്രസിഡന്റ് ആകുന്നതിന് മുൻപ് ക്ഷേത്രങ്ങളിൽ പോകാത്തവർ സ്ഥാനം കിട്ടിക്കഴിയുമ്പോൾ കുറിയും തൊട്ട് തൊഴുത് നിൽക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും പ്രതിനിധികൾ ചോദിച്ചതായി മാധ്യമറിപ്പോർട്ടിൽ പറയുന്നു.
Also Read :
ഇത്തരക്കാർ ഇത്രയും കാലം പാർട്ടിയെ കബളിപ്പിക്കുകയായിരുന്നോ അതോ ഇപ്പോൾ വിശ്വാസികളെ പറ്റിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും എതിർക്കുന്ന പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തത് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയാണ്. ചരിത്രം ഏൽപ്പിച്ച ഈ ചുമതല എങ്ങനെ നിർവഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രാജ്യത്ത് ഇടതുപക്ഷത്തിൻറെ ഭാവിയെന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് റഷ്യയെയോ ചൈനയെയോ മാതൃകയാക്കാനാവില്ല. അവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും ബദൽ ശക്തിയാവാനായി പുതുവഴി സ്വയം വെട്ടിത്തെളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :
സമ്മേളനത്തിൽ പോലീസിനെതിരേയും വിമർശനം ഉയർന്നിട്ടുണ്ട്. പോലീസിൽ ആർഎസ്എസ് സ്വാധീനം ഉണ്ടെന്നും നേതാക്കൾ ആരോപിച്ചു. ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞതാണെന്നും തിരുവല്ല ഏരിയാ കമ്മിറ്റി വിമർശിച്ചു. പോലീസ് സ്റ്റേഷനുകൾ ഇടതു വിരുദ്ധരുടെ താവളമായെന്ന് മുതിർന്ന നേതാവ് പീലിപ്പോസ് തോമസും വിമർശിച്ചു.
കെ റെയിലിനെതിരെ കോൺഗ്രസിന്റെ വിമർശനങ്ങൾ ഫലം കാണുന്നതായും ജില്ലാ സമ്മേളനത്തിൽ വിമർശിച്ചു. സർക്കാരുണ്ടായിട്ടും പ്രചരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും വിമർശിച്ചിട്ടുണ്ട്. കേരള ബാങ്കിനെതിരേയും വിമർശനം ഉയർന്നിട്ടുണ്ട്. ഒരു ബ്യൂറോക്രാറ്റിക്ക് സംവിധാനമായി കേരള ബാങ്ക് മാറുന്നുവെന്നായിരുന്നു പ്രധാനവിമർശനം.