തിരുവനന്തപുരം> ശശി തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തര്‍ക്കും തരൂരിനും ഒരേ അച്ചടക്കമാണ് പാര്ട്ടിയ്ക്കുള്ളിലുള്ളത്. തരൂരിന് പ്രത്യേക നിയമങ്ങളില്ല. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
കെ റെയില്‍ വിഷയത്തില്‍ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ വലിയ എതിര്‍പ്പാണ് കോണ്‍ഗ്രസില്‍ നിന്നും ശശി തരൂരിനെതിരെ ഉയരുന്നത്.