ന്യൂഡല്‍ഹി> ഡല്‍ഹി ഫരീദാബാദില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ടിഗാവ് ഗ്രാമത്തിലാണ് സംഭവം .
ഡല്‍ഹി പൊലീസ് എസ്ഐ രജ്വീര് സിംഗിന്റെ പുത്രന് പങ്കജ്(26)ആണ് കൊല്ലപ്പെട്ടത്.പങ്കജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.