തിരുവനന്തപുരം
കൃഷി വകുപ്പ് ഹോർട്ടികോർപ് മുഖാന്തരം ആന്ധ്രപ്രദേശിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച 10 ടൺ തക്കാളി സംസ്ഥാനത്ത് എത്തി. തിരുവനന്തപുരം ആനയറയിലെ മൊത്തവ്യാപാര മാർക്കറ്റിലാണ് തക്കാളി എത്തിയത്. കൃഷി വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് തക്കാളി ഏറ്റുവാങ്ങി. ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന തക്കാളി കിലോഗ്രാമിന് 48 രൂപ വില പ്രകാരം ഹോർട്ടികോർപ്പിന്റെ തക്കാളിവണ്ടി വഴി പൊതുവിപണിയിൽ വിറ്റഴിക്കും. ആന്ധ്രയിലെ മുളകാലച്ചെരുവിൽനിന്നുള്ള കർഷകരിൽനിന്ന് സംഭരിച്ച തക്കാളിയാണ് എത്തിയത്. വിലനിയന്ത്രണ വിധേയമാകുന്നതുവരെ ഇതരസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ തക്കാളിയും പച്ചക്കറിയും എത്തിക്കും.