ലഖ്നൗ
ഉത്തർപ്രദേശ് സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി.
രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തുമെന്നും പകൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്നും ബിജെപിയെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.ഇത് സാധാരണക്കാർക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. ഉത്തർപ്രദേശിന്റെ പരിമിതമായ ആരോഗ്യസംവിധാനങ്ങൾ കണക്കിലെടുക്കുമ്പോൾ, ഭയാനകമായ ഒമിക്രോൺ വ്യാപനം തടയുന്നതിനാണോ അതോ തെരഞ്ഞെടുപ്പ് ശക്തിപ്രകടനത്തിനാണോ മുൻഗണന നൽകേണ്ടതെന്ന് തീരുമാനിക്കണം–- -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.