കോഴിക്കോട് > നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്കുന്നതില് വീഴ്ച വരുത്തിയത് 2011ലെ യുഡിഎഫ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി കെപിസിസി പ്രചാരണസമിതി ചെയര്മാന് കെ മുരളീധരന് എംപി. അന്നത്തെ യുപിഎ സര്‍ക്കാരും താല്പര്യം കാട്ടിയില്ല. അന്ന് അതിന് മുതിരാതെ പിന്നീട് വിലപിച്ചിട്ട് കാര്യമില്ല- ഡിസിസി സംഘടിപ്പിച്ച കെ കരുണാകരന് അനുസ്മരണത്തില്‍ മുരളി പറഞ്ഞു.
കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എംപി പാര്‍ടിയോടൊപ്പം നില്‍ക്കണം. പ്രതിസന്ധിഘട്ടത്തില്‍ പാര്‍ടി തരൂരിനൊപ്പം നിന്നിട്ടുണ്ട്. തരൂരിനെ പുറത്താക്കേണ്ട സാഹചര്യമില്ല. സംസ്ഥാനത്തേയും സമീപത്തേയും ആറ് വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ച് എടിആര്‍ വിമാനസര്‍വ്വീസ് തുടങ്ങുന്നതാണ് കെ റെയിലിനേക്കാള്‍ ഉചിതമെന്നും മുരളി പറഞ്ഞു.