ന്യൂഡല്ഹി> ജനുവരി ഒന്ന് മുതല് 15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികള്ക്കുള്ള കോവിഡ് വാക്സിന് രജിസ്ട്രേഷന് ആരംഭിക്കും. കോവിന് രജിസ്ട്രേഷന് പോര്ട്ടൽ മേധാവിയായ ഡോ ആര് എസ് ശര്മയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി മൂന്ന് മുതലാണ് വാക്സിന് നല്കി തുടങ്ങുക.
വിദ്യാർഥികളിൽ ചിലര്ക്ക് ആധാര് കാര്ഡ് ഇല്ലാത്ത പശ്ചാത്തലത്തിൽ വിദ്യാര്ഥി തിരിച്ചറിയല് കാര്ഡ് ഉപയോഗിച്ചു രജിസ്ട്രേഷൻ നടത്താം. കോവിന് പ്ലാറ്റ്ഫോമില് ആ സൗകര്യവും കൂട്ടിചേർത്തിട്ടുണ്ട്.
15-നും 18- നും ഇടയിലുള്ള കുട്ടികള്ക്ക് വാക്സിന് നല്കുമെന്ന് പ്രധാനമന്ത്രി മോദി ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. . ജനുവരി 10 മുതല് കോവിഡ് മുന്നണി പോരാളികള്ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്ക്കും ബൂസ്റ്റര് ഡോസ് വാക്സിന് നല്കുമെന്നും പ്രഖ്യാപിച്ചിരുന്നു.