ഷാൻ വധക്കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം മുന്നോട്ട് പോകാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ആർഎസ്എസ് നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയത്. നേതാക്കളുടെ അറിവോടെ നടപ്പിലാക്കിയ പ്രതികാര കൊലയാണിതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിലും പറഞ്ഞിരുന്നു.
Also Read :
ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായി ഷാനിനെ കൊന്നു എന്നാണ് പോലീസ് കണ്ടെത്തൽ. എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 14 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ചേർത്തലയിൽ നന്ദു കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ ആസൂത്രണം തുടങ്ങിയെന്നും ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു എന്നും റിപ്പോർട്ടിലുണ്ട്.
Also Read :
രണ്ട് സംഘമായി എത്തിയാണ് ഷാനിനെ കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ സംഘത്തെ തൃശൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കളാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കൊലയാളികൾക്ക് ഷാനിനെ കാട്ടികൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റാണ് ഒടുവിൽ രേഖപ്പെടുത്തിയത്. ഇനി ഗൂഢാലോചന നടത്തിയവരിലേക്കാകും പോലീസ് അന്വേഷണം എത്തുക.