കൊൽക്കത്ത
ഐ ലീഗ് ഫുട്ബോളിൽ ചാമ്പ്യൻമാരായ ഗോകുലം കേരള ജയത്തോടെ തുടങ്ങി. ആദ്യകളിയിൽ കരുത്തരായ ചർച്ചിൽ ബ്രദേഴ്സിനെ ഒറ്റ ഗോളിന് വീഴ്ത്തി. പെനൽറ്റിയിലൂടെ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദാണ് ഗോകുലത്തിന്റെ വിജയഗോൾ കുറിച്ചത്.
പതിനാറാം മിനിറ്റിൽ റൊണാൾഡ് സിങ്ങിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. തിരിച്ചുവരാൻ ചർച്ചിൽ ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധത്തിലൂടെ ഗോകുലം ജയമുറപ്പിച്ചു. 30ന് നെറോക എഫ്സിയുമായാണ് അടുത്ത കളി. മറ്റൊരു കളിയിൽ ട്രാവുവും ഇന്ത്യൻ ആരോസും ഗോളില്ലാതെ പിരിഞ്ഞു.