കാബൂൾ
അടുത്തബന്ധുവായ പുരുഷൻ ഒപ്പമുണ്ടെങ്കിൽ മാത്രമേ അഫ്ഗാനി സ്ത്രീകൾക്ക് ദീർഘദൂരയാത്രകൾക്ക് വാഹനം ലഭ്യമാക്കൂവെന്ന് താലിബാൻ. ഇസ്ലാമിക് രീതിയിൽ ഹിജാബ് ധരിക്കുന്നവർക്കു മാത്രമേ ഉടമകൾ വാഹനം വിട്ടുനൽകാൻ പാടുള്ളൂ. 72 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്കാണ് പുരുഷബന്ധു ഒപ്പം ഉണ്ടാകേണ്ടത്. സ്ത്രീ കഥാപാത്രങ്ങളുള്ള നാടകവും സീരിയലും സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് കഴിഞ്ഞയാഴ്ച താലിബാൻ നിർദേശിച്ചിരുന്നു.