കുത്തേറ്റവരെ ഗുണ്ടകൾ തന്നെ കൊണ്ടുപോയി. അരുവിക്കര പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. റൂറൽ എസ് പി രാജേന്ദ്രപ്രസാദ് അടക്കമുള്ളവർ സ്ഥലത്തെത്തി. അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം പോത്തൻകോട് അച്ഛനേയും മകളേയും ആക്രമിച്ച കേസിൽ ഗുണ്ടാ സംഘം അറസ്റ്റിൽ. അക്രമം നടത്തിയ ഫൈസൽ എന്നയാൾ അടക്കം നാലുപേരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പ്രതികൾ ഒളിവിൽ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളി പോലീസ് ലോഡ്ജിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസമാണ് ഗുണ്ടാ സംഘം കാർ യാത്രികരായ അച്ഛനേയും മകളേയും ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. നേരത്തെ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം 100 പവൻ കവർന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലാണ് അച്ഛനും മകൾക്കുമെതിരെ ആക്രമണം നടന്നത്.
വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്ത് വീട്ടില്‍ ഷെയ്ക്ക് മുഹമ്മദ് (46) എന്ന ഷാ, ഷായുടെ മകള്‍ എന്നിവരെയാണ് ഗുണ്ടകൾ ആക്രമിച്ചത്. ഷായുടെ കാർ നാലംഗ സംഘം സഞ്ചരിച്ച കാറിനെതിരെ വന്നെന്ന് ആരോപിച്ചായിരുന്നു ആക്രണം.