കാഞ്ഞങ്ങാട് > ഒഴിഞ്ഞ വളപ്പിൽ വെള്ളക്കെട്ടിൽ വീണ് 11 കാരൻ മരിച്ചു. ഞാണിക്കാവിലെ നാസറിന്റെ മകൻ അഫനാസ് ആണ് മരിച്ചത്. റിസോർട്ടിനു സമീപത്തെ വെള്ളക്കെട്ടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് വീണത്. കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിലാണ് തോട്ടിൽ വീണത്. ബഹളം കേട്ട് ബന്ധുക്കളും നാട്ടുകാരുമെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂട്ടുകാരൻ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.