പിലിക്കോട്> സ്കൂട്ടര് നിയന്ത്രണം വിട്ട് മറിഞ്ഞ് എല്ഐസി ഏജന്റ് മരിച്ചു. പിലിക്കോട് വറക്കോട്ട് വയല് എക്കച്ചിയിലെ ലക്ഷ്മിയുടെ മകന് പി വി ശ്രീധരന് (54) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം
പിലിക്കോട് വീത് കുന്നിന് സമീപം ഓവുചാലിലേക്ക് സ്കൂട്ടര് മറിയുകയായിരുന്നു. ഏറെ സമയംഅബോധാവസ്ഥയില് കഴിഞ്ഞ ശ്രീധരനെ ഇതു വഴി പോയവരാണ് അപകടം കണ്ട് ഉടന് കരിവെള്ളൂരിലെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും നില ഗുരതരമായതിനാല് പരിയാരത്തേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഭാഗീരഥി. രണ്ടു മക്കളുണ്ട്.














