വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ രണ്ട് സിപിഐ പ്രവർത്തകർക്കാണ് വെട്ടേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Also Read :
ആക്രമണം നടത്തിയത് ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു എന്നാണ് സിപിഐയുടെ ആരോപണം. പാർട്ടി വിട്ട് സിപിഐയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്നലെയും ഏറ്റുമുട്ടലുണ്ടായത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്റ്റീൻ ബേബി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അതിന് പുറമെ, സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തുള്ള വാഹനങ്ങളും സംഘർഷത്തിൽ തകർത്തിട്ടുണ്ട്.
Also Read :
അതേസമയം, ഇരുവിഭാഗവും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് പോലീസ് വ്യക്തമാക്കി.
ഒരു മാസത്തിന് മുൻപ് സിപിഎം വിട്ട് നാൽപ്പതോളം ആളുകൾ സിപിഐയിൽ ചേർന്നിരുന്നു. അതിന് പിന്നാലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കംപൊട്ടിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ബൈക്കുകൾ അടിച്ച് തകർക്കുകയായിരുന്നുവെന്നും പ്രവർത്തകരെ മർദ്ദിച്ചുവെന്നും സിപിഐ ആരോപിക്കുന്നു.
Also Read :
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ തേടി മുറിവിന് സ്റ്റിച്ചിട്ട് പുറത്ത് വന്നപ്പോൾ വീണ്ടും അക്രമികൾ തല്ലിയതായും സിപിഐ ആരോപിച്ചിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.