സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വര്‍ഗീയ പ്രചാരണങ്ങൾക്കും ചര്‍ച്ചകള്‍ക്കും വേദിയായാൽ ഇതിനു അനുവാദം നല്‍കുന്ന ഗ്രൂപ്പ് അഡ്മിന്മാര്‍ക്കെതിരെ കേസെടുക്കാനും ഡിജിപി നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അതതു ജില്ലകളിലെ സൈബര്‍ വിഭാഗത്തിനാണ് ചുമതല നല്‍കിയിട്ടുള്ളത്. ആലപ്പുഴ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
Also Read:
ഇരുവിഭാഗത്തിനും ഒപ്പമുള്ള ക്രിമിനലുകളുടെയും കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാനാണ് ഡിജിപി നല്‍കിയിട്ടുള്ള നിര്‍ദേശം. കൂടാതെ ഒളിവിൽ കഴിയുന്നവരെയും അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്യും. ജാമ്യത്തിൽ ഇറങ്ങിയിട്ടുള്ളവര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും മറ്റു കേസുകളിൽ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കാനും ഡിജിപി നിര്‍ദേശിച്ചു.
Also Read:
അടുത്ത കാലത്ത് സംസ്ഥാനത്ത് ഉണ്ടായ കൊലപാതകക്കേസുകളിൽ നേരിട്ടു പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും വാഹനങ്ങളും ഫോണുകളും കണ്ടുകെട്ടാനും ഡിജിപി നിര്‍ദേശിച്ചു. കൂടാതെ ഇവരെ സഹായിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകം. ക്രിമിനൽ സംഘങ്ങള്‍ക്ക് പണം ഉള്‍പ്പെടെ നല്‍കി സഹായിക്കുന്നത് ആരെന്നും കണ്ടെത്താനും ഇക്കാര്യത്തിൽ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.