എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് ബിഷപ്പ് ആന്റണി കരിയിൽ. പുതുക്കിയ കുർബാന നടത്താനുള്ള കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം നടപ്പാക്കാനാകില്ല. മാർപാപ്പ പൂർണമായി ഇളവ് അനുവദിച്ചതാണ്. ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാർക്ക് ബിഷപ്പ് കത്തയച്ചു.
തീരുമാനം അടിച്ചേൽപ്പിച്ചാൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കനോൻ നിയമപ്രകാരം ഉള്ള ഇളവ് നിലനിൽക്കുന്നതിനാൽ പഴയ രീതി തന്നെ തുടരും എന്നും കത്തിൽ ബിഷപ്പ് പറയുന്നു. ക്രിസ്മസ് കുർബാനകൾ പുതിയ രീതിയിൽ നടത്തണം എന്നാവശ്യപ്പെട്ട് കർദ്ദിനാൾ നൽകിയ കത്തിനുള്ള മറുപടിയിൽ ആണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
സീറോ മലബാർ സഭയിലെ എല്ലാ മെത്രാൻമാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂർബാന അർപ്പിക്കണമെന്ന കർശന നിരദ്ദേശത്തോടെ മാർ ജോർജ്ജ് ആലഞ്ചേരി സർക്കുലറിറക്കിയിരുന്നു.
നിലവിൽ ഏകീകൃത കൂർബാന അർപ്പിക്കുന്നതിൽ നിന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതർക്ക് മാത്രമെ ഇളവുള്ളു.
ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാൻമാരും പുരോഹിതരും എറണാകുളം അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുർബാന അർപ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി പുതിയ സർക്കുലർ ഇറക്കിയത്.
Colntent Highlights: Ernakulam Angamaly Archdiocese