അന്തരിച്ച സംവിധായകൻ കെ എസ് സേതുമാധവനെ അനുസ്മരിച്ച് മമ്മൂട്ടി. ‘സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ’ – മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
1971 ല് സേതുമാധവന്റെ “അനുഭവങ്ങള് പാളിച്ചകള്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്. ചെല്ലപ്പനെ സഹായിച്ചു എന്നാരോപിച്ച് ബഹദൂര് അവതരിപ്പിക്കുന്ന ഹംസയുടെ പെട്ടിക്കട മുതലാളിയുടെ ഗുണ്ടകള് തല്ലിതകര്ക്കുന്നു. അതറിഞ്ഞു ബഹദൂറിന്റെ കൂടെ ഓടിവരുന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
ബാലതാരമായി കമല്ഹാസനെ ആദ്യമായി മലയാള സിനിമയില് അവതരിപ്പിച്ചതും സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമല്ഹാസനെ നായകനാക്കുകയും ചെയ്തു. ബാലതാരമായി സുരേഷ് ഗോപിയെയും ആദ്യമായി സിനിമയിലെത്തിച്ചതും അദ്ദേഹം തന്നെയാണ്.