കൊച്ചി: ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയ കൊച്ചിയിൽ കസ്റ്റംസിന്റെ റെയ്ഡ്. മയക്കുമരുന്ന് ഇടപാടുകാരുടെ വീടുകളിലായിരുന്നു പരിശോധന. പുതുവർഷ പാർട്ടികളിൽ മയക്കുമരുന്ന് സാന്നിധ്യം തടയുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ വർഷം ഇസ്രായേലിഡിജെയായ സജങ്കയെ കൊണ്ടുവന്ന സംഘാടകരുടെ വീടുകളിലായിരുന്നു പരിശോധന. അന്ന് ഈ പാർട്ടി കസ്റ്റംസും എക്സൈസും ഇടപെട്ട് തടഞ്ഞിരുന്നു.സ്പെയ്നിൽനിന്ന് മാരകമായ സിന്തറ്റിക് ലഹരി ഉത്പന്നം സംഘം ഇറക്കുമതി ചെയ്തതായി റെയ്ഡിൽ കണ്ടെത്തി.
പാലാരിവട്ടത്തെ വീടുകളിൽ നടത്തിയ റെയ്ഡിൽ ചരസ്സ് അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിനെ തുടർന്ന് രണ്ടുപേർ ഒളിവിലാണ്. ബെംഗളൂരുവിൽനിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലും കൊച്ചിയിൽ റെയ്ഡ് തുടരും.
content highlights: Customs raid in drug dealers homes Kochi, Ernakulam