കൊച്ചി > തൃക്കാക്കര എംഎല്എ പി ടി തോമസിന്റെ (71) മൃതദേഹം വിലാപയാത്രയായി കൊച്ചിയിലെത്തി. ഇടുക്കി ഉപ്പുതറയിലെ വീട്ടില്നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. വഴിയിലുടനീളം പ്രവര്ത്തകരും നേതാക്കളും അന്ത്യാഞ്ജലി അര്പ്പിച്ചു.
എറണാകുളം ടൗണ്ഹാളിലാണ് വിപുലമായ പൊതുദര്ശനം. രാഹുല് ഗാന്ധി ടൗണ്ഹാളിലെത്തി അന്ത്യാഞ്ജലിയര്പ്പിക്കും. തൃക്കാക്കര ടൗണ്ഹാളില് നടക്കുന്ന പൊതുദര്ശനത്തില് വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തും.
പി ടി തോമസിന്റെ അന്തിമാഗ്രഹപ്രകാരം മൃതദേഹം രവിപുരം ശ്മശാനത്തില് ദഹിപ്പിക്കുകയും തുടര്ന്ന് ചിതാഭസ്മം ഉപ്പുതറയില് അമ്മയുടെ കല്ലറയില് വെയ്ക്കുകയുമാണ് ചെയ്യുക. മൃതദേഹത്തില് റീത്ത് വെയ്ക്കരുതെന്നും പൊതുദര്ശനം നടക്കുമ്പോള് ‘ചന്ദ്ര കളഭം ചാര്ത്തിയുറങ്ങും’ എന്ന വയലാറിന്റെ ഗാനം പതിയെ കേള്പ്പിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചടങ്ങുകള് നടക്കുക എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അറിയിച്ചു.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് അര്ബുദബാധിതനായിരുന്ന പി ടി തോമസ് മരണത്തിന് അന്തരിച്ചത്.