മംഗളൂരു: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ മത്സ്യത്തൊഴിലാളിക്ക് അതിക്രൂര മർദ്ദനം. മത്സ്യബന്ധന ബോട്ടിൽവെച്ച് ആന്ധ്രാ സ്വദേശിയായ വൈല ഷീനുവിനാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയാണ് മർദ്ദിച്ചത്.
മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മർദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ മംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ബോട്ടിലെ ക്രെയ്നിൽ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ബോട്ടിൽ ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കൂട്ടംചേർന്നാണ് ഷീനുവിനെ മർദ്ദിച്ചതെന്നും സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മംഗളൂരു പോലീസ് കമ്മീഷണർ എൻ ശാസ്തി കുമാർ പറഞ്ഞു.
content highlights:Fishermen in Mangaluru tie up, thrash colleague over suspicion of phone theft