ആലപ്പുഴ > ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകത്തിലെ പ്രതികൾ എല്ലാവരും സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന് എഡിജിപി വിജയ് സാഖറേ. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ അന്വേഷണസംഘം പിന്തുടരുന്നുണ്ട്. എല്ലാവരെയും പിടികൂടുമെന്നും എഡിജിപി പറഞ്ഞു.
കൊലപാതകങ്ങളിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമിക പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.