തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മഹാരാജാസിൽ വിദ്യാർഥിയായി വന്നത് ഞാനൊക്കെ അവിടം വിട്ടതിനുശേഷമായിരുന്നു. എങ്കിലും ചർച്ചാ വിഷയമായിരുന്നെന്നും ഐസക് ഓർക്കുന്നു.
Also Read :
പിടി തോമസുമായി നേരിട്ട് ഇടപഴകുന്നത് നിയമസഭാ അംഗമായതിനുശേഷമാണ്. നിയമസഭയിൽ യുഡിഎഫ് നിലപാടുകൾക്കുവേണ്ടി ഏറ്റവും നിശിതവും ശക്തവുമായ വാദങ്ങൾ ഉയർത്തിയിരുന്ന എംഎൽഎമാരിൽ ഒരാളായിരുന്നു. എന്നിരുന്നാലും പല കാര്യങ്ങളിലും ഞാനുമായി സംവദിക്കുന്നതിനു സന്നദ്ധനായിരുന്നു. വികസനകാര്യങ്ങളിൽ പ്രത്യേകിച്ച് കിഫ്ബിയുടെ പ്രോജക്ടുകളിലും മറ്റും രാഷ്ട്രീയ പക്ഷപാദിത്വപരമായ നിലപാട് സ്വീകരിച്ചിരുന്നില്ലായെന്ന ബോധ്യമായിരുന്നു ഇതിനൊരു പ്രധാന കാരണമെന്നും തോമസ് ഐസക് പറഞ്ഞു.
Also Read :
കുറച്ചുനാളായി അർബുദരോഗം പിടി തോമസിനെ അലട്ടിയിരുന്നതായി അറിയാമായിരുന്നു. എന്നാൽ അതിൽ നിന്നും വിമുക്തനായെന്ന ധാരണയാണ് ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ ഈ സമുന്നത നേതാവിന്റെ അകാലദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനെന്നപോലെ തന്നെ നാടിനും വലിയ നഷ്ടമാണ്. പിടി തോമസിന്റെ ദീപ്തസ്മരണങ്ങൾക്കു മുന്നിൽ ആദരാഞ്ലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നെന്നും ഐസക് പറഞ്ഞു.