ന്യൂഡല്‍ഹി > പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ റാണ ഗുര്‍മീത് സിങ് സോധി ബിജെപിയില്‍ ചേര്‍ന്നു. അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടശേഷം പാര്‍ടിയില്‍നിന്ന് പുറത്തുപോകുന്ന ആദ്യത്തെ സിറ്റിങ് എംഎല്‍എയും മുന്‍ മന്ത്രിയുമാണ് റാണാ ഗുര്‍മീത്. ചേരിപ്പോരാണ് പാര്‍ടി വിടാന്‍ കാരണമെന്ന് രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു.