പോലീസ് സേനയുടെ പൂര്‍ണമായ നിയന്ത്രണം പാര്‍ട്ടി സമിതികള്‍ക്ക് നല്‍കിയിരിക്കുകയാണ്. പഴയകാലത്തെ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോകാനാണ് ശ്രമമെന്നും വിഡി സതീശൻ വിമർശിച്ചു. പോലീസ് മേധാവികള്‍ പറഞ്ഞാല്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ കേള്‍ക്കാത്ത സ്ഥിതിയാണ്. ജില്ലാ പോലീസ് മേധാവികളെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണ്. ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നത് സിപിഎം ആണെന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Also Read :
ആലപ്പുഴയില്‍ വര്‍ഗീയ പശ്ചാത്തലമുള്ള കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം മറ്റൊരു കൊലപാതകം കൂടി നടന്നു. അത് ഒഴിവാക്കാനുള്ള ഇന്‍റലിജന്‍സ് സംവിധാനം പോലീസിനില്ല. അനാവശ്യമായ ഇടപെടലുകള്‍ സിപിഎം നടത്തുന്നതാണ് പോലീസിനെ പരിതാപകരമായ ഈ അവസ്ഥയിലെത്തിച്ചത്. ഹൈക്കോടതി നിരന്തരം പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിക്കുകയാണ്. പോലീസ് ഇത്രമാത്രം വിമര്‍ശനം ഏറ്റുവാങ്ങിയ ഒരു സാഹചര്യം കേരള ചരിത്രത്തിലുണ്ടായിട്ടില്ല.
സംസ്ഥാനത്ത് രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. പണ്ട് കണ്ണൂരില്‍ മാത്രമുണ്ടായിരുന്ന കൊലപാതകം തെക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. എസ്ഡിപിഐയെ സഹായിക്കുന്ന നിലപാടാണ് അഭിമന്യൂ കേസിലുൾപ്പെടെ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലക്കേസില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ്. ഈരാറ്റുപേട്ടയില്‍ യുഡിഎഫ് ഭരണം താഴെയിറക്കാന്‍ എസ്ഡിപിഐയുമായി കൂട്ടുകൂടി. കോട്ടയത്ത് ബിജെപിയുമായി ചേര്‍ന്നു. ഒരേ സമയം എസ്ഡിപിഐയുമായും ബിജെപിയുമായും കൂട്ടുകൂടുന്ന സിപിഎം യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
Also Read :
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു പോലെ യുഡിഎഫ് എതിര്‍ക്കും. ആര്‍എസ്എസിന്‍റെയും എസ്ഡിപിഐയുടെയും നിലനില്‍പ്പ് പരസ്പരം അക്രമമുണ്ടാക്കുന്നതിലൂടെയാണ്. ഇരു സംഘടനകളും പരസ്പരം പാലൂട്ടി വളര്‍ത്തുകയാണ്. കേരള രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാനാണ് ഇവര്‍ വളഞ്ഞ വഴി സ്വീകരിക്കുന്നത്. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് കേരളം പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പോലീസ് ഇന്‍റലിജന്‍സ് സംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. ക്രിമിനല്‍ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. പോലീസിനെ സിപിഎമ്മിന്‍റെ ജില്ലാ ഏരിയാ ഘടകങ്ങള്‍ നിയന്ത്രിക്കുകയാണ്. അനാവശ്യമായ ഇടപെടലുകളിലൂടെ പോലീസ് സംവിധാനത്തെ സിപിഎം ദുര്‍ബലപ്പെടുത്തുകയാണെന്നും സതീശൻ ആരോപിച്ചു.