പെൺകുട്ടികൾക്ക് ആരോഗ്യം ഉണ്ടാകാൻ വിവാഹപ്രായം 21 വയസ് ആക്കിയതുകൊണ്ട് മാത്രം കഴിയില്ല. അതിന് പെൺകുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവർക്ക്, നല്ലരീതിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതിനുളള സഹായം ചെയ്യാനുള്ള പിൻബലമാണ് നൽകേണ്ടത്. സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലാണെന്നും കെക ശൈലജ ടീച്ചർ പറഞ്ഞു.
Also Read :
സിപിഎമ്മും മഹിളാ അസോസിയേഷനും വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തെ എതിർത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ കേന്ദ്രസർക്കാർ നാളെ അവതരിപ്പിക്കാനാണ് സാധ്യത. ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
Also Read :
ബിൽ നടപ്പ് സമ്മേളത്തിൽ അവതരിപ്പിക്കുന്നതിനെ കോൺഗ്രസ് എതിർത്തിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിഷയം വിടണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. ബില്ല് നാളെ കൊണ്ടു വരുന്നതിൽ ചില രാഷ്ട്രീയപാർട്ടികളുമായി ബിജെപി അനൗദ്യോഗികമായി ആശയവിനിമയം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. വിവാഹപ്രായം ഉയർത്തുന്നതിനോട് യോജിക്കുന്ന രാഷ്ട്രീയ കക്ഷികളുമായിട്ടാണ് ചർച്ച.