ഗുരുവായൂര്‍> പ്രശസ്ത ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തില്‍ ഏറ്റവും തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന സുനില്‍ ഭരതന് സംവിധാനം ചെയ്ത ‘വൈശാലി’യിലൂടെയാണ് സിനിമയിലെത്തിയത്.
കൃഷ്ണന് കുട്ടിയുടെയും അമ്മുവിന്റെയും മകനായി 1953ല്‍ ഗുരുവായൂരില്‍ ജനിച്ചു. ഗുരുവായൂര്‍ സെന്റ് ജോസഫ് ഹൈസ്ക്കൂളില്‍ സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.രാധ, സരോജിനി എന്നിവരാണ് സഹോദരങ്ങള്‍.ഭാര്യ- അംബിക. മക്കള്‍- അനിത, അനില്‍.