തൊടുപുഴ> തൊടുപുഴ കുമാരമംഗലം പെരുമ്പള്ളിച്ചിറ വാര്യത്ത് ഡോ ആര് ആര് ബി വാര്യര്‍ (70) അന്തരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് മുന്‍ ഡയറക്ടര്‍ , ഔഷധി മുന്‍ മാനേജിങ് ഡയറക്ടര്‍ , ഇന്ത്യന്‍ സിസ്റ്റെംസ് ഓഫ് മെഡിസിന് മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്, കേരള സ്റ്റേറ്റ് ആയുര്‍വേദ അഡൈ്വസറി കമ്മിറ്റി മെമ്പര്‍, 2010 കേരളം സ്റ്റേറ്റ് ബെസ്റ്റ് ഡോക്ടര്‍ സ്പെഷ്യല്‍ അവാര്‍ഡ് ജേതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.
ഡോ വാരിയേഴ്സ് ആയുര്‍വേദ ഹോസ്പിറ്റല്‍ തൊടുപുഴ, മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യ ഗീത വാര്യര്‍, മക്കള്‍ :ഡോ സതീഷ് വാര്യര്‍ ( ജില്ലാ ആയുര്‍വേദ ആശുപത്രി , എറണാകുളം ), സൗമ്യ വാര്യര്‍.
മരുമക്കള്‍ : രേഖ ഹരിനാരായണന് , സതീഷ് പീതാംബരന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും