വയനാട്> വയനാട് കുറുക്കന് മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഇന്നും തിരച്ചില്‍ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുര്‍ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്.നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വനത്തിനുള്ളില്‍ വ്യാപക തി
രച്ചില്‍ നടത്തിയിരുന്നു. കുംകി ആനയുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ അഞ്ചുദിവസമായി കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല.മുറിവേറ്റതിനാല്‍ അവശനിലയിലാണെന്നും സംശയമുണ്ട്.