രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി എം വി ഗോവിന്ദനും പങ്കെടുക്കും. മട്ടന്നൂരിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പെരിയയിലെ കേന്ദ്ര സര്‍വകലാശാലയിലെത്തുക. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയ്ക്ക് ഔദ്യോഗിക സ്വീകരണവും ഒരുക്കും. ഉച്ച കഴിഞ്ഞ് 3.30നാണ് പെരിയയിലെ പരിപാടി.
Also Read:
2018-20 ബാച്ചിലെ ബാച്ചിൽ കോഴ്സ് പൂര്‍ത്തിയാക്കുന്ന 652 പേര്‍ക്കാണ് രാഷ്ട്രപതി ബിരുദാനന്തര ബിരുദം സമ്മാനിക്കുക. 29 പേര്‍ക്ക് ബിരുദവും 9 പേര് ബിരുദാന്തര ഡിപ്ലോമയും രാഷ്ട്രപതി സമ്മാനിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം പരിഗണിച്ച് കാസര്‍കോട് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കൊവിഡ് 19 സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുക്കുന്നവര്‍ക്ക് 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടി പിസിആര്‍ പരിശോധന ഫലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Also Read:
കൊച്ചിയിലും തിരുവനന്തപുരത്തും എത്തുന്ന രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികള്‍ നാലു ദിവസം നീളും. വെള്ളിയാഴ്ചയാണ് അദ്ദേഹം ഡൽഹിയിലേയ്ക്ക് മടങ്ങുക. കാസര്‍കോട്ടെ പരിപാടിയ്ക്കു ശേഷം കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നേവൽ ബേസിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. ദക്ഷിണ നേവൽ കമാൻഡിൻ്റെ അഭ്യാസ പ്രകടനം വിലയിരുത്തുന്ന അദ്ദേഹം വിക്രാന്ത് സെല്ലും സന്ദര്‍ശിക്കും. താജ് മലബാര്‍ ഹോട്ടലിലാണ് രാഷ്ട്രപതി താമസിക്കുക. ഡിസംബര്‍ 23നാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സ്വാഗതം ചെയ്യും. പി എൻ പണിക്കര്‍ ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിലാണ് രാഷ്ട്രപതി പങ്കെടുക്കക എന്നാണ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചിട്ടുള്ളത്. പിഎൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. 24നു രാവിലെ തിരുവനന്തപുരം വിമാനത്താവളം വഴി രാഷ്ട്രപതി ഡൽഹിയിലേയ്ക്ക് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിൻ്റെ സാഹചര്യത്തിൽ കാസര്‍കോട്ടെ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. കേരള കേന്ദ്ര സര്‍വകലാശാല ക്യാംപസിലും ഹെലിപ്പാഡിലും എത്തിയ കളക്ടര്‍ ജില്ലാ പോലീസ് മേധആവി പി ബി രാജീവ്, സബ് കളക്ടര്‍ ഡി ആര് മേഘശ്രീ, ആര്‍ഡിഓ അതുൽ സ്വാമിനാഥ്, രവന്യൂ ഉദ്യോഗസ്ഥര്‍ എൻ്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ വിലയിരുത്തിയത്. സര്‍വകലാശാലാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.