രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കൊലയാളികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാൻ കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
Also Read :
എസ്ഡിപിഐ നേതാവ് ഷാന്‍ വധത്തില്‍ രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനായില്ലെന്നതിൽ പോലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേ സാഹചര്യത്തിലാണ് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംശയാസ്പദമായി കണ്ടെത്തിയ ഒരു ബൈക്കും പോലീസ് പരിശോധിക്കുന്നുണ്ട്.
ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസം മാറ്റിവെച്ച സർവകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരും. കളക്ട്രേറ്റിൽ വൈകീട്ട് നാല് മണിക്കാണ് യോഗം.
Also Read :
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് പോലീസ് പറയുന്നത്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തയതിനുള്ള പകയാണ് ഷാനിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.