കെയ്റ്റ് അവളുടെ ‘പങ്കാളിയെ’ വളരെയധികം ഇഷ്ടപ്പെടുന്നു. ആഴ്ചയിൽ അഞ്ച് തവണയെങ്കിലും പാർക്കിൽ വന്ന് മരം സന്ദർശിക്കുന്ന കെയ്റ്റ് ക്രിസ്മസ് പ്രമാണിച്ച് ഇപ്പോൾ മരത്തെ തോരണവും, നക്ഷത്രവും കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.
പക്ഷെ രസകരമായ കാര്യം മരവുമായി വിവാഹിത ആണെങ്കിലും കെയ്റ്റിന് മറ്റൊരു കാമുകനുണ്ട്. പേര് വെളിപ്പെടുത്താത്ത ഈ കക്ഷി കെയ്റ്റിന് എല്ലാ വിധ പിന്തുണയുമാണ് നൽകുന്നത്. കെയ്റ്റ് അവളുടെ ഭർത്താവിനെ (മരത്തെ) ചുംബിക്കുമ്പോൾ കാമുകനും അവളോടൊപ്പം ചേരുകയും അവർ ചുംബിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ നിന്നും തന്റെ ഭർത്താവ് മാറിനിൽകുന്നില്ല എന്നുറപ്പാക്കാൻ ഡിസംബർ 26ന് വമ്പൻ ആഘോഷമാണ് കെയ്റ്റ് പദ്ധതിയിട്ടിരിക്കുന്നത്.
“ഞങ്ങൾ ഒരുമിച്ച് മൂന്നാം ക്രിസ്മസ് ആണിത്. അലങ്കരിച്ചു കഴിയുമ്പോൾ അവൻ (മരം) ഏറെ ആകർഷകമായി തീരുന്നു”, കെയ്റ്റ് ട്രയാംഗിൾ ന്യൂസിനോട് പറഞ്ഞു. മെക്സിക്കോയിലെ വനിതാ ആക്ടിവിസ്റ്റുകളാണ് മരത്തെ വിവാഹം കഴിക്കാൻ കെയ്റ്റിനെ പ്രേരിപ്പിച്ചത്. അനധികൃത മരം മുറിക്കലിനും നിലം നികത്തുന്നതിനുമെതിരെ ബോധവൽക്കരണം നടത്തുന്നതിന് പ്രതീകാത്മകമായാണ് മെക്സിക്കോയിലെ വനിതാ ആക്ടിവിസ്റ്റുകൾ മരത്തെ വിവാഹം ചെയ്തത്. അതെ സമയം കെയ്റ്റ് സംഭവം സീരിയസ്സായി എടുത്തു.