ന്യൂഡല്‍ഹി> പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്ങിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദു.ഒരു തെരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ വച്ചാണ് സിദ്ദു മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദറിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്.
ക്യാപ്റ്റന്‍ അമരീന്ദര്‍ വീട്ടിലിരുന്ന് നരേന്ദ്രമോദിയുടെ ചെരുപ്പ് നക്കുകയാണിപ്പോഴെന്ന് സിദ്ദു പറഞ്ഞു.തന്റെ പാര്‍ട്ടിക്ക് പഞ്ചാബില്‍ 101 ശതമാനം വിജയമുറപ്പാണെന്ന് അമരീന്ദര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബിജെപി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദര്‍ സിങ്ങിന്റെ പ്രസ്താവന. വലിയ പ്രതീക്ഷയിലാണെന്നും പഞ്ചാബില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു
കഴിഞ്ഞ നവംബറിലാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടത്. നവ്ജോത് സിങ് സിദ്ദുവും അമരീന്ദറും തമ്മിലെ സ്വരച്ചേര്ച്ചയില്ലായ്മകളാണ് പാര്‍ട്ടി വിടാനുണ്ടായ പ്രധാന കാരണം