തിരുവനന്തപുരം:എൽ.ജെ.ഡി വിട്ട ഷെയ്ഖ് പി ഹാരിസും കൂട്ടരും സിപിഎമ്മിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് എൽജെഡി ജനറൽ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.
രാജിക്ക് ശേഷം സിപിഎം, സിപിഐ നേതാക്കളുമായി ഇവർ ആശയവിനിമയം നടത്തിയിരുന്നു. സിപിഎമ്മിലേക്ക് പോകാൻ ധാരണയായെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നുകോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസും മറ്റ് നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
പുതിയ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കാൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളെ കാണുന്നുണ്ട്.
COntent Highlights:sheikh p haris to join cpm