ന്യൂഡൽഹി > എസ്എഫ്ഐ അഖിലേന്ത്യ വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായി ദിപ്സിത ധറിനെ തെരഞ്ഞെടുത്തു. 28 അംഗ സബ് കമ്മിറ്റി രൂപീകരിച്ചു. സംഗീത ദാസ്, ഐശ്വര്യ, നബോനിത ചക്രബർത്തി എന്നിവരാണ് കോ – കൺവീനർമാർ. കേരളത്തിൽ നിന്നുള്ള ഫാത്തിമ സുൽത്താന, അനഘ പവിത്രൻ എന്നിവരും സബ് കമ്മിറ്റിയിലുണ്ട്.
അനഘ പവിത്രൻ, ഫാത്തിമ സുൽത്താന
ശൈശവ വിവാഹവും സ്ത്രീധനവുംപോലുള്ള സാമൂഹ്യ വിപത്തുകളെ പ്രതിരോധിക്കാനും എൽജിബിടിക്യുഐഎ പ്ലസ് വിദ്യാർഥികൾക്കിടയിൽ സജീവമാകാനും എസ്എഫ്ഐ അഖിലേന്ത്യ വിദ്യാർഥിനി കൺവൻഷൻ തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസനയത്തെ ശക്തമായി എതിർക്കാനും രാജസ്ഥാനിലെ സിക്കറിൽ ചേർന്ന കൺവൻഷൻ തീരുമാനിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സംസ്കാരിക സായഹ്നത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥിനികൾ പരിപാടികൾ അവതരിപ്പിച്ചു.
രാജസ്ഥാനിലെ സിക്കറിൽ ആയിരക്കണക്കിനു പെൺകുട്ടികൾ പങ്കെടുത്ത ഉജ്വല റാലിയോടെയായിരുന്നു കൺവെൻഷൻ ആരംഭിച്ചത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരണമായ ദി റിസർച്ചറിന്റെ കോവിഡ്കാലത്ത് വിദ്യാഭ്യാസമേഖലയിലുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള പതിപ്പ് കൺവെൻഷനിൽ കെ കെ ശൈലജ പ്രകാശനം ചെയ്തു.