തൃശൂർ > കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ ഭരണസമിതിയായ ബോർഡ് ഓഫ് മാനേജ്മെന്റിലേക്ക് തെരഞ്ഞെടുപ്പ് നടന്ന എല്ലാ സീറ്റുകളിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ മാനന്തവാടി എംഎൽഎ ഒ ആർ കേളു, പീരുമേട് എംഎൽഎ വാഴൂർ സോമൻ, ടീച്ചേർസ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരള പ്രതിനിധികളായ ഡോ. സജിത്ത് പുരുഷോത്തമൻ, ഡോ. ലീബ ചാക്കോ, കർഷക പ്രതിനിധിയായി വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സർവ്വകലാശാലയുടെ മാനേജ്മന്റ് കൗൺസിൽ അംഗങ്ങളിൽ നിന്നാണ് ബോർഡ് ഓഫ് മാനേജ്മെന്റിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. മൂന്നു വർഷമാണ് കാലാവധി. സർവ്വകലാശാല സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദീഖ് ഭരണസമിതി അംഗമായി യോഗ്യത നേടിയിരുന്നു.