ന്യൂഡൽഹി > 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുഖ്യ ആസൂത്രക നടി ലീന മരിയ പോളാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
തട്ടിപ്പു നടന്ന സമയത്ത് നിരപരാധിയെന്ന് അഭിനയിച്ച് ആളുകളെ ലീന കബളിപ്പിച്ചെന്നും ഭർത്താവ് സുകേഷ് ചന്ദ്രശേഖറെ അറസ്റ്റ് ചെയ്തതോടെ തെളിവുകളെല്ലാം ലീന നശിപ്പിച്ചെന്നും ഇഡി പറയുന്നു. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ച് കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണ് ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീനയും.
വായ്പാതട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്ന് 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ആഗസ്തിലാണ് ഇരുവരും അറസ്റ്റിലായത്.